---
title: "തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷന്റെ സമഗ്ര വികസനത്തിനായി സൗത്തെൺ റെയിൽവേ ജനറൽ മാനേജർക്ക് നിവേദനം നൽകി"
english_title: "thrikkarippoor railway station"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/100886/thrikkarippoor-railway-station"
published_at: "2023-03-02T19:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6400ae601ec46_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷന്റെ സമഗ്ര വികസനത്തിനായി സൗത്തെൺ റെയിൽവേ ജനറൽ മാനേജർക്ക് നിവേദനം നൽകി

> **Lead Summary:** തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷന്റെ സമഗ്ര വികസനത്തിനായി ശ്രീരാജ് മോഹൻ ഉണ്ണിത്താൻ എംപിയുടെ നേതൃത്വത്തിൽ സൗത്തെൺ റെയിൽവേ ജനറൽ മാനേജർക്ക് നിവേദനം നൽകി. റെയിൽവേ സ്റ്റേഷന്റെ ശോചനീയാവസ്ഥ പരിഹരിക്കുക, യാത്രക്കാർക്ക് കാത്തുനിൽക്കാനുള്ള സൗകര്യം ഏർപ്പെടുത്തുക, പരശുരാം എക്സ്പ്രസ്, എഗ്മോർ എക്സ്പ്രസ് ഏറനാട് എക്സ്പ്രസ്, ചെന്നൈ മെയിൽ എന്നിവയ്ക്ക് സ്റ്റോപ്പ് അനുവദിക്കുക, പണി പൂർത്തിയായ ഫൂട്ട് ഓവർ ബ്രിഡ്ജ് യാത്രക്കാർക്ക് ഉപയോഗ്യമാക്കുക, അണ്ടർ പാസ് ചെറു വാഹനങ്ങൾക്ക് ഉപയോഗിക്കുന്നതിനായി തുറന്നുകൊടുക്കുക, ബീരിച്ചേരി, വെള്ളാപ്പ് റെയിൽവേ ഓവർ ബ്രിഡ്ജ് നിർമ്മാണത്തിന്റെ പ്രവർത്തനമാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു. ജനറൽ മാനേജർ, ഡിവിഷനൽ മാനേജർ എന്നിവരുമായി നടത്തിയ ചർച്ചയിൽ രാജ്മോഹൻ ഉണ്ണിത്താൻ എം. പി ക്ക് പുറമേ തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി കെ ബാവ, ഡിസിസി വൈസ് പ്രസിഡന്റ്‌ അഡ്വ. കെ. കെ. രാജേന്ദ്രൻ, ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ ശ്രീ. പി. കുഞ്ഞിക്കണ്ണൻ, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി. പി. പി. ശുഹൈബ്, റെയിൽവേ DRUCC മെമ്പറും ആയ ശ്രീ മനാഫ് നുള്ളിപ്പാടി എന്നിവരും സംബന്ധിച്ചു. അനുഭാവപൂർവ്വം ആവശ്യങ്ങൾ പരിഗണിക്കാമെന്നും,h സ്റ്റേഷനെ സംബന്ധിച്ച് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെടുമെന്നും അദ്ദേഹം ഉറപ്പു നൽകി

## Article Content

തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷന്റെ സമഗ്ര വികസനത്തിനായി ശ്രീരാജ് മോഹൻ ഉണ്ണിത്താൻ എംപിയുടെ നേതൃത്വത്തിൽ സൗത്തെൺ റെയിൽവേ ജനറൽ മാനേജർക്ക് നിവേദനം നൽകി. റെയിൽവേ സ്റ്റേഷന്റെ ശോചനീയാവസ്ഥ പരിഹരിക്കുക, യാത്രക്കാർക്ക് കാത്തുനിൽക്കാനുള്ള സൗകര്യം ഏർപ്പെടുത്തുക, പരശുരാം എക്സ്പ്രസ്, എഗ്മോർ എക്സ്പ്രസ് ഏറനാട് എക്സ്പ്രസ്, ചെന്നൈ മെയിൽ എന്നിവയ്ക്ക് സ്റ്റോപ്പ് അനുവദിക്കുക, പണി പൂർത്തിയായ ഫൂട്ട് ഓവർ ബ്രിഡ്ജ് യാത്രക്കാർക്ക് ഉപയോഗ്യമാക്കുക, അണ്ടർ പാസ് ചെറു വാഹനങ്ങൾക്ക് ഉപയോഗിക്കുന്നതിനായി തുറന്നുകൊടുക്കുക, ബീരിച്ചേരി, വെള്ളാപ്പ് റെയിൽവേ ഓവർ ബ്രിഡ്ജ് നിർമ്മാണത്തിന്റെ പ്രവർത്തനമാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു. ജനറൽ മാനേജർ, ഡിവിഷനൽ മാനേജർ എന്നിവരുമായി നടത്തിയ ചർച്ചയിൽ രാജ്മോഹൻ ഉണ്ണിത്താൻ എം. പി ക്ക് പുറമേ തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി കെ ബാവ, ഡിസിസി വൈസ് പ്രസിഡന്റ്‌ അഡ്വ. കെ. കെ. രാജേന്ദ്രൻ, ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ ശ്രീ. പി. കുഞ്ഞിക്കണ്ണൻ, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി. പി. പി. ശുഹൈബ്, റെയിൽവേ DRUCC മെമ്പറും ആയ ശ്രീ മനാഫ് നുള്ളിപ്പാടി എന്നിവരും സംബന്ധിച്ചു. അനുഭാവപൂർവ്വം ആവശ്യങ്ങൾ പരിഗണിക്കാമെന്നും,h സ്റ്റേഷനെ സംബന്ധിച്ച് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെടുമെന്നും അദ്ദേഹം ഉറപ്പു നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/100886/thrikkarippoor-railway-station)