---
title: "വിസ വാഗ്ദാനം നൽകി തട്ടിയെടുത്തത് ലക്ഷങ്ങൾ: ചിറവക്കിലുള്ള സ്റ്റാർ ഹൈറ്റ് കൺസൾട്ടൻസിക്കെതിരെ 3 കേസുകൾ കൂടി"
english_title: "case against star height"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/100723/case-against-star-height"
published_at: "2023-03-02T09:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64001eaa94dfe_news-card.jpg"
keywords: []
---

# വിസ വാഗ്ദാനം നൽകി തട്ടിയെടുത്തത് ലക്ഷങ്ങൾ: ചിറവക്കിലുള്ള സ്റ്റാർ ഹൈറ്റ് കൺസൾട്ടൻസിക്കെതിരെ 3 കേസുകൾ കൂടി

> **Lead Summary:** ചിറവക്കിലുള്ള സ്റ്റാർ ഹൈറ്റ് കൺസൾട്ടൻസിക്കെതിരെ മൂന്നു പരാതികൾ കൂടി. സ്റ്റാർ ഹൈറ്റ് കൺസൾട്ടൻസി സ്ഥാപനത്തിന്റെ മേധാവികളായ കിരൺകുമാർ കിഷോർകുമാർ എന്നിവർക്കെതിരെയാണ് പരാതി. പാലാവയൽ പള്ളിക്കുന്നേൽ ഹൗസിൽ അലൻ ജോൺ എന്നയാൾക്ക് യുകെയിൽ വെയർഹൗസ് ഹാർഡർ ജോലി ചെയ്യാനുള്ള വിസ നൽകാമെന്ന് വാഗ്ദാനം നൽകി 2022 ജൂലൈ 15 മുതൽ 2022 ആഗസ്റ്റ് നാലു വരെയുള്ള കാലയളവിൽ പലപ്പോഴായി 580,000 രൂപ കൈപ്പറ്റുകയും പണമോ വിസിയോ നൽകാതെ പരാതിക്കാരനെ വഞ്ചിച്ചു എന്നാണ് കേസ്. ആലപ്പുഴ ചെങ്ങന്നൂർ പള്ളത്ത് ഹൗസിൽ ജോഷി ഫ്രാൻസിസ് എന്നയാളിൽ നിന്നും ഇതേ ജോലി ശരിയാക്കിത്തരാം എന്ന് പറഞ്ഞ് 5,50000 രൂപ തട്ടിയെടുത്തതായാണ് പരാതി. സമാനമായ രീതിയിൽ തന്നെയാണ് ആലപ്പുഴ ചേർത്തല സ്വദേശിയായ ജസ്റ്റിൻ എൻ വി യെയും വഞ്ചിച്ചതായി പരാതിയിൽ പറയുന്നത്. ഇയാളിൽ നിന്ന് 575,000 രൂപ കൈപ്പറ്റുകയാണ് ഉണ്ടായത്.

## Article Content

ചിറവക്കിലുള്ള സ്റ്റാർ ഹൈറ്റ് കൺസൾട്ടൻസിക്കെതിരെ മൂന്നു പരാതികൾ കൂടി. സ്റ്റാർ ഹൈറ്റ് കൺസൾട്ടൻസി സ്ഥാപനത്തിന്റെ മേധാവികളായ കിരൺകുമാർ കിഷോർകുമാർ എന്നിവർക്കെതിരെയാണ് പരാതി. പാലാവയൽ പള്ളിക്കുന്നേൽ ഹൗസിൽ അലൻ ജോൺ എന്നയാൾക്ക് യുകെയിൽ വെയർഹൗസ് ഹാർഡർ ജോലി ചെയ്യാനുള്ള വിസ നൽകാമെന്ന് വാഗ്ദാനം നൽകി 2022 ജൂലൈ 15 മുതൽ 2022 ആഗസ്റ്റ് നാലു വരെയുള്ള കാലയളവിൽ പലപ്പോഴായി 580,000 രൂപ കൈപ്പറ്റുകയും പണമോ വിസിയോ നൽകാതെ പരാതിക്കാരനെ വഞ്ചിച്ചു എന്നാണ് കേസ്. ആലപ്പുഴ ചെങ്ങന്നൂർ പള്ളത്ത് ഹൗസിൽ ജോഷി ഫ്രാൻസിസ് എന്നയാളിൽ നിന്നും ഇതേ ജോലി ശരിയാക്കിത്തരാം എന്ന് പറഞ്ഞ് 5,50000 രൂപ തട്ടിയെടുത്തതായാണ് പരാതി. സമാനമായ രീതിയിൽ തന്നെയാണ് ആലപ്പുഴ ചേർത്തല സ്വദേശിയായ ജസ്റ്റിൻ എൻ വി യെയും വഞ്ചിച്ചതായി പരാതിയിൽ പറയുന്നത്. ഇയാളിൽ നിന്ന് 575,000 രൂപ കൈപ്പറ്റുകയാണ് ഉണ്ടായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/100723/case-against-star-height)