---
title: "വഖഫ് വിഷയവുമായി ബന്ധപ്പെട്ട് സി പി എം അനുവർത്തിക്കുന്ന നിലപാട് ദുരുദ്ധേശപരവും, രാഷ്ട്രീയ പ്രേരിതവുമാണെന്ന് തളിപ്പറമ്പ മുൻസിപ്പൽ മുസ്‌ലിം ലീഗ് കമ്മിറ്റി "
english_title: "Thalipparamb municipal Muslim league "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/100621/thalipparamb-municipal-muslim-league"
published_at: "2023-03-01T19:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ff5448f0fc7_muslim-league-flag.jpg.image.845.440-1.jpg"
keywords: []
---

# വഖഫ് വിഷയവുമായി ബന്ധപ്പെട്ട് സി പി എം അനുവർത്തിക്കുന്ന നിലപാട് ദുരുദ്ധേശപരവും, രാഷ്ട്രീയ പ്രേരിതവുമാണെന്ന് തളിപ്പറമ്പ മുൻസിപ്പൽ മുസ്‌ലിം ലീഗ് കമ്മിറ്റി 

> **Lead Summary:** **തളിപ്പറമ്പ് :**തളിപ്പറമ്പിലെ വഖഫ് വിഷയവുമായി ബന്ധപ്പെട്ട് സി പി എം അനുവർത്തിക്കുന്ന നിലപാട് ദുരുദ്ധേശപരവും , രാഷ്ട്രീയ പ്രേരിതവുമാണെന്ന് തളിപ്പറമ്പ മുൻസിപ്പൽ മുസ്‌ലിം ലീഗ് കമ്മിറ്റി ഭാരവാഹികളുടെ യോഗം ആരോപിച്ചു.

## Article Content

**തളിപ്പറമ്പ് :**തളിപ്പറമ്പിലെ വഖഫ് വിഷയവുമായി ബന്ധപ്പെട്ട് സി പി എം അനുവർത്തിക്കുന്ന നിലപാട് ദുരുദ്ധേശപരവും , രാഷ്ട്രീയ പ്രേരിതവുമാണെന്ന് തളിപ്പറമ്പ മുൻസിപ്പൽ മുസ്‌ലിം ലീഗ് കമ്മിറ്റി ഭാരവാഹികളുടെ യോഗം ആരോപിച്ചു.

വഖ്ഫ് സംരക്ഷണം എന്ന പേരിൽ ഈയടുത്തായി രംഗത്ത് വന്ന സമിതിയുടെ പിറവി തന്നെ സംശയാസ്പദമാണ്. പ്രഥമ വിശദീകരണ യോഗം തന്നെ മുസ്ലിം ലീഗിനെ അധിക്ഷേപിച്ചു കൊണ്ടാണാരംഭം കുറിച്ചത്. വാർത്താ മാധ്യമങ്ങളിലും, അസംബ്ലിയിൽ പോലും നടത്തിയ പ്രചാരണം തളിപ്പറമ്പിലാണ് ഏറ്റവുമധികം വഖ്ഫ് ഭൂമി അന്യാധീനപ്പെട്ടതു എന്നായിരുന്നു. 535 ഏക്കർ എന്നത് പോലും വ്യാജമായിരുന്നു.  വര്‍ഷങ്ങളായി വ്യവസ്ഥാപിതമായ രീതിയിലൂടെ വിലകൊടുത്തും മറ്റും വാങ്ങിയ ഭൂ ഉടമകളെയും, ചെറുകിട കച്ചവടക്കാരെയും തട്ടിപ്പുകാരായും വഖ്ഫ് ഭൂമി കയ്യേറ്റക്കാരായും അധിക്ഷേപിച്ചു ഭീതിയുടെ മുൾമുനയിൽ നിർത്തി മുസ്ലിം ലീഗ് ഭൂരിപക്ഷ തട്ടകത്തിൽ ഇടം നേടാമെന്നായിരുന്നു കരുതിയത്. പള്ളികമ്മറ്റിയും അനുബന്ധ സ്ഥാപനങ്ങളും പിരിച്ചു വിട്ട് സമിതിയുടെ മേൽ നോട്ടത്തിൽ ഭരണം നടത്താനുള്ള സിപിഎം മോഹവും കോടതി ഇടപെടലിലൂടെ നടക്കാതെ പോയി. അപ്പോഴാണ് എക്സിക്യൂട്ടീവ് ഓഫിസറെ ഉപയോഗിച്ച് തളിപ്പറമ്പിലെ താമസക്കാരോട് രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് വഖ്ഫ് ബോർഡിൽ നിന്നും സി.പി.എം നോട്ടീസയപ്പിച്ചത്. 

തളിപ്പറമ്പിന്റെ ഇന്ന് കാണുന്ന പുരോഗതിക്ക് നേതൃത്വം കൊടുക്കുകയും അതിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്ത മഹത്‌വ്യക്തികളെ അപകീർത്തിപ്പെടുത്തുവാനും അതിലൂടെ രാഷ്ട്രീയ നേട്ടം കൊയ്യാനാവുമോ എന്ന പരീക്ഷണാർത്ഥം എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിൽ നോട്ടീസ് അയക്കുകയും, നോട്ടീസ് സമിതിക്ക് പറ്റിയ അമളിയാണെന്ന് ബോധ്യമായപ്പോൾ നോട്ടീസ് ലഭിച്ചവർക്ക് വേണ്ടി സിപിഎം നേതാവ് രംഗത്തു വന്നതും ശ്രദ്ധേയമാണ്. സി.പി.എം പടച്ചുണ്ടാക്കിയ വഖഫ് സംരക്ഷണ സമിതിയുടെ പരാതിയിന്‍മേലാണ് വഖഫ് ബോര്‍ഡ് നോട്ടീസ് അയച്ചിട്ടുള്ളത് എന്നിരിക്കെ വഖഫ് വിഷയത്തിൽ ഇടപെട്ട് കലക്കവെള്ളത്തിൽ മീൻ പിടിക്കാമെന്ന സിപിഎം നീക്കം സമൂഹം തിരിച്ചറിയുമെന്നും രാഷ്ട്രീയ മൂതലെടുപ്പിന് വേണ്ടി കാണിക്കുന്ന ഈ നാടകം തളിപ്പറമ്പില്‍ വിലപോവില്ലെന്നും യോഗം അഭിപ്രാപ്പെട്ടു. യോഗത്തിൽ പ്രസിഡണ്ട്‌.കെ. വി മുഹമ്മദ് കുഞ്ഞി അധ്യക്ഷതവഹിച്ചു ഗാന്ധി സിദ്ധീഖ്, ലുക്മാൻ കെ. പി, സയ്യിദ് ജാബിർ തങ്ങൾ, ഇസ്മായിൽ പി .പി, ഫാസിൽ എം.വി, എൻ. അബ്ദുള്ള തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി കെ .മുഹമ്മദ് ബഷീർ സ്വാഗതവും അഷ്റഫ് ബപ്പു നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/100621/thalipparamb-municipal-muslim-league)