---
title: "കണ്ണപുരത്ത് അജ്ഞാത വാഹനമിടിച്ച് സ്ത്രീയെ അബോധാവസ്ഥയിൽ കണ്ടെത്തി"
english_title: "Accident at kannapuram "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/100619/accident-at-kannapuram"
published_at: "2023-03-01T18:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ff52682c63d_accident.jpg"
keywords: []
---

# കണ്ണപുരത്ത് അജ്ഞാത വാഹനമിടിച്ച് സ്ത്രീയെ അബോധാവസ്ഥയിൽ കണ്ടെത്തി

> **Lead Summary:** **കണ്ണപുരം :**താവം പളളിക്ക് സമീപത്തെ പെട്രോൾ പമ്പിന് സമീപം വാഹനമിടിച്ച് സ്ത്രീയെ അബോധാവസ്ഥയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് സംഭവം.റോഡരികിൽ കാണപ്പെട്ട സ്ത്രീയെ നാട്ടുകാരാണ് പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. 55 വയസ് തോന്നിക്കുന്നസ്ത്രീ യെഗുരുതരാവസ്ഥയിൽ വെൻറിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തെ തുടർന്ന് വാഹനം നിർത്താതെ പോയി. കണ്ണപുരം പോലീസ് സ്ഥലത്തെത്തി പ്രദേശത്തെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചു തുടങ്ങി.അതേ സമയം പഴയങ്ങാടിയിൽ നിയന്ത്രണം വിട്ട് മറിഞ്ഞ ലോറിയാണോ സ്ത്രീയെ ഇടിച്ചതെന്ന സംശയം നിലനിൽക്കുന്നുണ്ട്.പോലീസ് അന്വേഷണം ഊർജിതമാക്കി.

## Article Content

**കണ്ണപുരം :**താവം പളളിക്ക് സമീപത്തെ പെട്രോൾ പമ്പിന് സമീപം വാഹനമിടിച്ച് സ്ത്രീയെ അബോധാവസ്ഥയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് സംഭവം.റോഡരികിൽ കാണപ്പെട്ട സ്ത്രീയെ നാട്ടുകാരാണ് പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. 55 വയസ് തോന്നിക്കുന്നസ്ത്രീ യെഗുരുതരാവസ്ഥയിൽ വെൻറിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തെ തുടർന്ന് വാഹനം നിർത്താതെ പോയി. കണ്ണപുരം പോലീസ് സ്ഥലത്തെത്തി പ്രദേശത്തെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചു തുടങ്ങി.അതേ സമയം പഴയങ്ങാടിയിൽ നിയന്ത്രണം വിട്ട് മറിഞ്ഞ ലോറിയാണോ സ്ത്രീയെ ഇടിച്ചതെന്ന സംശയം നിലനിൽക്കുന്നുണ്ട്.പോലീസ് അന്വേഷണം ഊർജിതമാക്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/100619/accident-at-kannapuram)