---
title: "യാതൊരു നിയന്ത്രണങ്ങളുമില്ല: പാപ്പിനിശ്ശേരി കെ എസ് ടി പി റോഡ് പരിസരത്ത് കോൺഗ്രീറ്റ് മാലിന്യം മുതൽ അറവ് മാലിന്യം വരെ"
english_title: "waste "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/100534/waste"
published_at: "2023-03-01T13:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ff003352d45_news-card.jpg"
keywords: []
---

# യാതൊരു നിയന്ത്രണങ്ങളുമില്ല: പാപ്പിനിശ്ശേരി കെ എസ് ടി പി റോഡ് പരിസരത്ത് കോൺഗ്രീറ്റ് മാലിന്യം മുതൽ അറവ് മാലിന്യം വരെ

> **Lead Summary:** **പാപ്പിനിശ്ശേരി: ** എല്ലാതരം മാലിന്യങ്ങളും ഏതു സമയവും തള്ളുന്ന പ്രധാന കേന്ദ്രമായി മാറുകയാണ് പാപ്പിനിശ്ശേരി കെ.എസ്. ടി.പി. റോഡ് പരിസരം. രാപകൽ ഭേദമില്ലാതെയാണ് എല്ലാ തരം മാലിന്യങ്ങളും ഇവിടെ തള്ളുന്നത്. അറവ് ശാലാ മാലിന്യങ്ങൾ മുതൽ കോൺക്രീറ്റ് മാലിന്യങ്ങൾ വരെ റോഡരികിലും കണ്ടൽ വനമേഖലയിലുമാണ് പ്രധാനമായി തള്ളുന്നത്. ഇതോടൊപ്പം അനിയന്ത്രിതമായി വർഷങ്ങളായി തളളിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ കണ്ടൽ കാടുകളുടെ സ്വാഭാവിക വളർച്ചയ്ക്ക് നാശം വിതച്ച് വ്യാപകമായി പരന്നു കിടക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലാണ് റോഡിന്റെ ഇരുഭാഗത്തും ടാറിങ്ങ് പോളിച്ച അവശിഷ്ടങ്ങളും മാലിന്യങ്ങളും റോഡരികിൽ തള്ളിയത്. ഇത് കാൽനട യാത്രക്കാരെയാണ് ഏറെ ബുദ്ധിമുട്ടിലാക്കിയത്.ഇതോടെപ്പം ഇത്തരം മാലിന്യങ്ങൾ അടുത്ത ദിവസങ്ങളിൽ വാഹനങ്ങൾ കയറി സമീപത്തെ കണ്ടൽ കാടുകൾക്കിടയിലേക്ക് തന്നെ പതിക്കും. ഈ റോഡിൽ രാത്രി കാലത്ത് മാടുകള്ള അറുത്ത് മാലിന്യം റോഡരികിൽ തള്ളുന്നതും പതിവ് കാഴ്ചയാണ്. കക്കുസ് മാലിന്യം ഒഴുക്കി വിട്ടും മീൻ ലോറിയിലെ മലിന ജലം ഒഴുക്കി വിടുന്നതും ചത്ത മാടുകളെ തള്ളുന്നതും പതിവായി ഇതേ മേഖലയിലാണ്. മൂക്ക് പൊത്താതെ നടക്കാൻ പറ്റാത്ത റോഡിൽ തെരുവ് വിളക്കില്ലാത്തത് മാലിന്യം തള്ളന്നവരുടെ സ്വൈര്യ വിഹാരത്തിനും സഹായമായിട്ടുണ്ടെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

## Article Content

**പാപ്പിനിശ്ശേരി: ** എല്ലാതരം മാലിന്യങ്ങളും ഏതു സമയവും തള്ളുന്ന പ്രധാന കേന്ദ്രമായി മാറുകയാണ് പാപ്പിനിശ്ശേരി കെ.എസ്. ടി.പി. റോഡ് പരിസരം. രാപകൽ ഭേദമില്ലാതെയാണ് എല്ലാ തരം മാലിന്യങ്ങളും ഇവിടെ തള്ളുന്നത്. അറവ് ശാലാ മാലിന്യങ്ങൾ മുതൽ കോൺക്രീറ്റ് മാലിന്യങ്ങൾ വരെ റോഡരികിലും കണ്ടൽ വനമേഖലയിലുമാണ് പ്രധാനമായി തള്ളുന്നത്. ഇതോടൊപ്പം അനിയന്ത്രിതമായി വർഷങ്ങളായി തളളിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ കണ്ടൽ കാടുകളുടെ സ്വാഭാവിക വളർച്ചയ്ക്ക് നാശം വിതച്ച് വ്യാപകമായി പരന്നു കിടക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലാണ് റോഡിന്റെ ഇരുഭാഗത്തും ടാറിങ്ങ് പോളിച്ച അവശിഷ്ടങ്ങളും മാലിന്യങ്ങളും റോഡരികിൽ തള്ളിയത്. ഇത് കാൽനട യാത്രക്കാരെയാണ് ഏറെ ബുദ്ധിമുട്ടിലാക്കിയത്.ഇതോടെപ്പം ഇത്തരം മാലിന്യങ്ങൾ അടുത്ത ദിവസങ്ങളിൽ വാഹനങ്ങൾ കയറി സമീപത്തെ കണ്ടൽ കാടുകൾക്കിടയിലേക്ക് തന്നെ പതിക്കും. ഈ റോഡിൽ രാത്രി കാലത്ത് മാടുകള്ള അറുത്ത് മാലിന്യം റോഡരികിൽ തള്ളുന്നതും പതിവ് കാഴ്ചയാണ്. കക്കുസ് മാലിന്യം ഒഴുക്കി വിട്ടും മീൻ ലോറിയിലെ മലിന ജലം ഒഴുക്കി വിടുന്നതും ചത്ത മാടുകളെ തള്ളുന്നതും പതിവായി ഇതേ മേഖലയിലാണ്. മൂക്ക് പൊത്താതെ നടക്കാൻ പറ്റാത്ത റോഡിൽ തെരുവ് വിളക്കില്ലാത്തത് മാലിന്യം തള്ളന്നവരുടെ സ്വൈര്യ വിഹാരത്തിനും സഹായമായിട്ടുണ്ടെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/100534/waste)