---
title: "വീട്ടിലെ അലമാരയിൽ സൂക്ഷിച്ച 15 പവൻ സ്വർണാഭരണങ്ങൾ മോഷണം പോയി"
english_title: "gold theft"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/100528/gold-theft"
published_at: "2023-03-01T12:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fefe7be3cb4_download_(1).jfif"
keywords: []
---

# വീട്ടിലെ അലമാരയിൽ സൂക്ഷിച്ച 15 പവൻ സ്വർണാഭരണങ്ങൾ മോഷണം പോയി

> **Lead Summary:** **കണ്ണാടിപറമ്പ്: **ആറാംപീടികയിലെ വീട്ടില്‍ വന്‍ കവര്‍ച്ച. കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ച 15 പവന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. കണ്ണാടിപറമ്പ് ആറാംപീടികയിലെ ഖദീജ മഹലിലാണ് കവര്‍ച്ചയുണ്ടായത്. ഇന്ന് രാവിലെ വീട്ടുടമ മുസ്തഫയുടെ ഭാര്യ ഫാത്തിബി ഉണര്‍ന്നപ്പോഴാണ് രണ്ടാം നിലയുടെ കിടപ്പുമുറിയിലെ വാതില്‍ തുറന്നുകിടക്കുന്നത് കണ്ടത്. തുടര്‍ന്ന് ഭര്‍ത്താവിനെ വിളിച്ചുണര്‍ത്തി പരിശോധിച്ചപ്പോഴാണ് അലമാര കുത്തിത്തുറന്നായി മനസ്സിലായത്. അലമാരയിലുണ്ടായിരുന്ന വള, മാല, കമ്മല്‍ ഉള്‍പ്പെടെ 15 പവനോളം ആഭരണങ്ങളാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. വീട്ടുകാര്‍ ഉറങ്ങിക്കിടക്കുന്നതിനിടെ മോഷ്ടാവ് വീടിന് സമീപത്തെ മരം വഴി അകത്തുകയറിയെന്നാണ് പോലിസ് നിഗമനം. വീട്ടുകാരെല്ലാം താഴത്തെ നിലയിലാണ് ഉറങ്ങിയിരുന്നത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് മയ്യില്‍ സ്‌റ്റേഷന്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ ടി പി.സുമേഷും സംഘവും സ്ഥലത്തെത്തി പരിശോധിച്ചു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്. അതിനിടെ, സമീപത്തെ വീട്ടിലും മോഷണ ശ്രമം നടന്നതായും വീടിന്റെ വാതില്‍ പൊളിക്കാന്‍ ശ്രമിച്ചതായും നാട്ടുകാര്‍ പറഞ്ഞു.

## Article Content

**കണ്ണാടിപറമ്പ്: **ആറാംപീടികയിലെ വീട്ടില്‍ വന്‍ കവര്‍ച്ച. കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ച 15 പവന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. കണ്ണാടിപറമ്പ് ആറാംപീടികയിലെ ഖദീജ മഹലിലാണ് കവര്‍ച്ചയുണ്ടായത്. ഇന്ന് രാവിലെ വീട്ടുടമ മുസ്തഫയുടെ ഭാര്യ ഫാത്തിബി ഉണര്‍ന്നപ്പോഴാണ് രണ്ടാം നിലയുടെ കിടപ്പുമുറിയിലെ വാതില്‍ തുറന്നുകിടക്കുന്നത് കണ്ടത്. തുടര്‍ന്ന് ഭര്‍ത്താവിനെ വിളിച്ചുണര്‍ത്തി പരിശോധിച്ചപ്പോഴാണ് അലമാര കുത്തിത്തുറന്നായി മനസ്സിലായത്. അലമാരയിലുണ്ടായിരുന്ന വള, മാല, കമ്മല്‍ ഉള്‍പ്പെടെ 15 പവനോളം ആഭരണങ്ങളാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. വീട്ടുകാര്‍ ഉറങ്ങിക്കിടക്കുന്നതിനിടെ മോഷ്ടാവ് വീടിന് സമീപത്തെ മരം വഴി അകത്തുകയറിയെന്നാണ് പോലിസ് നിഗമനം. വീട്ടുകാരെല്ലാം താഴത്തെ നിലയിലാണ് ഉറങ്ങിയിരുന്നത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് മയ്യില്‍ സ്‌റ്റേഷന്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ ടി പി.സുമേഷും സംഘവും സ്ഥലത്തെത്തി പരിശോധിച്ചു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്. അതിനിടെ, സമീപത്തെ വീട്ടിലും മോഷണ ശ്രമം നടന്നതായും വീടിന്റെ വാതില്‍ പൊളിക്കാന്‍ ശ്രമിച്ചതായും നാട്ടുകാര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/100528/gold-theft)