---
title: "കാഞ്ഞിരോട് നെഹർ കോളേജ് റാഗിംഗ് കേസ്, ഒളിവിൽ പോയ മുഖ്യപ്രതി പിടിയിൽ"
english_title: "Kanjirode Nehru College ragging case: absconding main accused arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/10050/kanjirode-nehru-college-ragging-case-absconding-main-accused-arrested"
published_at: "2021-11-11T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618cd0015e556_news card web.jpg"
keywords: []
---

# കാഞ്ഞിരോട് നെഹർ കോളേജ് റാഗിംഗ് കേസ്, ഒളിവിൽ പോയ മുഖ്യപ്രതി പിടിയിൽ

> **Lead Summary:** കണ്ണൂര്‍: കാഞ്ഞിരോട് നെഹർ കോളേജ് റാഗിംഗ് കേസ്, ഒളിവിൽ പോയ മുഖ്യപ്രതി പിടിയിൽ. പിടിയിലായത് നടുവനാട് സ്വദേശി എൻ കെ മുഹമ്മദ് അൻഷിഫ്. ഇതോടെ കേസിൽ ചക്കരക്കൽ പോലീസ് അറസ്റ്റ് ചെയ്തവരുടെ എണ്ണം ഏഴായി.

## Article Content

കണ്ണൂര്‍: കാഞ്ഞിരോട് നെഹർ കോളേജ് റാഗിംഗ് കേസ്, ഒളിവിൽ പോയ മുഖ്യപ്രതി പിടിയിൽ. പിടിയിലായത് നടുവനാട് സ്വദേശി എൻ കെ മുഹമ്മദ് അൻഷിഫ്. ഇതോടെ കേസിൽ ചക്കരക്കൽ പോലീസ് അറസ്റ്റ് ചെയ്തവരുടെ എണ്ണം ഏഴായി.

കണ്ണൂര്‍ നെഹര്‍ ആര്‍ട്‌സ് സയന്‍സ് കോളജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥി ചെക്കിക്കുളം സ്വദേശി അന്‍ഷാദിനാണ് ക്രൂരമര്‍ദ്ദനമേറ്റത്. മര്‍ദനമേറ്റ അന്‍ഷാദ് മണിക്കൂറുകളോളം ബോധരഹിതനായി കിടന്നു.

സീനിയർ വിദ്യാർഥികളായ ടി മുഹമ്മദ് റാഷദ് , കെ എം മുഹമ്മദ് തമീം, അബ്ദുൾ ഖാദർ, മുഹമ്മദ് മുസമിൽ , മുഹമ്മദ് മുഹദിസ് , മുഹമ്മദ് സഫ്വാൻ എന്നിവരെ കഴിഞ്ഞ ദിവസം ചക്കരക്കൽ പൊലീസ് അറസ്റ്റു ചെയ്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/10050/kanjirode-nehru-college-ragging-case-absconding-main-accused-arrested)