---
title: "ജയിലിലേക്ക് ബീഡി എറിഞ്ഞു കൊടുക്കുന്നതിനിടെ ലഹരി റാക്കറ്റിലെ മുഖ്യ കണ്ണികളായ തളിപ്പറമ്പ് സ്വദേശികൾ പിടിയിൽ"
english_title: "arrest "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/100472/arrest"
published_at: "2023-03-01T10:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fedbfc896f9_news-card.jpg"
keywords: []
---

# ജയിലിലേക്ക് ബീഡി എറിഞ്ഞു കൊടുക്കുന്നതിനിടെ ലഹരി റാക്കറ്റിലെ മുഖ്യ കണ്ണികളായ തളിപ്പറമ്പ് സ്വദേശികൾ പിടിയിൽ

> **Lead Summary:** ജയിലിൽ ഉൾപ്പെടെ ലഹരിവസ്തുക്കൾ എത്തിക്കുന്ന റാക്കറ്റിലെ മുഖ്യ കണ്ണികളായ തളിപ്പറമ്പ് സ്വദേശികൾ പിടിയിൽ. തളിപ്പറമ്പ് നാട്ടുവയൽ സ്വദേശി എം മുഹമ്മദ് ഫാസി, തൃച്ചംബരം സ്വദേശി എം.വി അനീഷ് കുമാർ എന്നിവരെയാണ് ടൗൺ എസ്ഐ സി എച്ച് നസീബും സ്ക്വാഡും അറസ്റ്റ് ചെയ്തത്.ജയിൽ വളപ്പിൽ നിന്ന് 120 പാക്കറ്റ് ബീഡി പിടികൂടി. കണ്ണൂർ സെൻട്രൽ ജയിലിലും സമീപത്തുള്ള മറ്റു ജയിലുകളിലും വൻതോതിൽ ലഹരി വസ്തുക്കൾ എത്തിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇന്നലെ വൈകുന്നേരം ജില്ലാ ജയിലിലേക്ക് ബീഡി എറിഞ്ഞു കൊടുക്കുന്നതിനിടെയായിരുന്നു സംഭവം.ഇതിന് പിന്നിലുള്ള ലഹരി മാഫിയയെ കുറിച്ച് വിശദമായ അന്വേഷണം നടക്കുന്നുണ്ട്. 

## Article Content

ജയിലിൽ ഉൾപ്പെടെ ലഹരിവസ്തുക്കൾ എത്തിക്കുന്ന റാക്കറ്റിലെ മുഖ്യ കണ്ണികളായ തളിപ്പറമ്പ് സ്വദേശികൾ പിടിയിൽ. തളിപ്പറമ്പ് നാട്ടുവയൽ സ്വദേശി എം മുഹമ്മദ് ഫാസി, തൃച്ചംബരം സ്വദേശി എം.വി അനീഷ് കുമാർ എന്നിവരെയാണ് ടൗൺ എസ്ഐ സി എച്ച് നസീബും സ്ക്വാഡും അറസ്റ്റ് ചെയ്തത്.ജയിൽ വളപ്പിൽ നിന്ന് 120 പാക്കറ്റ് ബീഡി പിടികൂടി. കണ്ണൂർ സെൻട്രൽ ജയിലിലും സമീപത്തുള്ള മറ്റു ജയിലുകളിലും വൻതോതിൽ ലഹരി വസ്തുക്കൾ എത്തിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇന്നലെ വൈകുന്നേരം ജില്ലാ ജയിലിലേക്ക് ബീഡി എറിഞ്ഞു കൊടുക്കുന്നതിനിടെയായിരുന്നു സംഭവം.ഇതിന് പിന്നിലുള്ള ലഹരി മാഫിയയെ കുറിച്ച് വിശദമായ അന്വേഷണം നടക്കുന്നുണ്ട്. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/100472/arrest)