---
title: "നിയന്ത്രണം വിട്ട ചരക്ക് ലോറി കടയിലേക്ക് പാഞ്ഞു കയറി ട്രാൻസ്ഫോർമർ തകർത്തു, ഡ്രൈവർക്ക് പരിക്ക്"
english_title: "lorry accident pazhayangadi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/100456/lorry-accident-pazhayangadi"
published_at: "2023-03-01T09:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fecd20ea8f7_news-card.jpg"
keywords: []
---

# നിയന്ത്രണം വിട്ട ചരക്ക് ലോറി കടയിലേക്ക് പാഞ്ഞു കയറി ട്രാൻസ്ഫോർമർ തകർത്തു, ഡ്രൈവർക്ക് പരിക്ക്

> **Lead Summary:** പഴയങ്ങാടിയിൽ നിയന്ത്രണംവിട്ട ലോറി കടയിലേക്ക് പാഞ്ഞുകയറി ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെ അഞ്ചോടെ പഴയങ്ങാടി പാലത്തിന് സമീപത്തായിരുന്നു അപകടം. സിറ്റിസണ്‍ മെഡിക്കല്‍സിനും തൊട്ടടുത്ത കടയിലേക്കുമാണ് ലോറി ഇടിച്ചുകയറിയത്. രണ്ട് കടകളും പൂര്‍ണമായി തകര്‍ന്നു.അടുത്തുള്ള ട്രാൻസ്‌ഫോർമർ തകർന്നതിനാൽ പഴയങ്ങാടി ടൗണിൽ വൈദ്യുതി മുടങ്ങി

## Article Content

പഴയങ്ങാടിയിൽ നിയന്ത്രണംവിട്ട ലോറി കടയിലേക്ക് പാഞ്ഞുകയറി ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെ അഞ്ചോടെ പഴയങ്ങാടി പാലത്തിന് സമീപത്തായിരുന്നു അപകടം. സിറ്റിസണ്‍ മെഡിക്കല്‍സിനും തൊട്ടടുത്ത കടയിലേക്കുമാണ് ലോറി ഇടിച്ചുകയറിയത്. രണ്ട് കടകളും പൂര്‍ണമായി തകര്‍ന്നു.അടുത്തുള്ള ട്രാൻസ്‌ഫോർമർ തകർന്നതിനാൽ പഴയങ്ങാടി ടൗണിൽ വൈദ്യുതി മുടങ്ങി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/100456/lorry-accident-pazhayangadi)