---
title: "കോവിഡിനെതിരെയുള്ള മോൾനുപിരവിർ ഗുളികയ്ക്ക് അനുമതി നൽകുന്നത് കേന്ദ്രസർക്കാർ പരിഗണനയിൽ"
english_title: "The Central Government is considering approving the Molnupiravir pill against Kovid"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/10037/the-central-government-is-considering-approving-the-molnupiravir-pill-against-kovid"
published_at: "2021-11-11T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618cc2e359b69_news-.jpg"
keywords: []
---

# കോവിഡിനെതിരെയുള്ള മോൾനുപിരവിർ ഗുളികയ്ക്ക് അനുമതി നൽകുന്നത് കേന്ദ്രസർക്കാർ പരിഗണനയിൽ

> **Lead Summary:** **ന്യുഡല്‍ഹി:** കോവിഡ് ബാധിച്ചവര്‍ക്കുള്ള ചികിത്സയ്ക്കായി വികസിപ്പിച്ച ആന്റിവൈറല്‍ മരുന്നിന് കേന്ദ്രസര്‍ക്കാര്‍ ഉടന്‍ തന്നെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയേക്കും. അമേരിക്കന്‍ ഫാര്‍മ കമ്പനി മെര്‍ക്ക് നിര്‍മ്മിച്ച'മോള്‍നുപിരവിര്‍' എന്ന ആന്റിവൈറല്‍ ഗുളികയ്ക്ക് കഴിഞ്ഞ ദിവസം ബ്രിട്ടന്‍ അനുമതി നല്‍കിയിരുന്നു.

## Article Content

**ന്യുഡല്‍ഹി:** കോവിഡ് ബാധിച്ചവര്‍ക്കുള്ള ചികിത്സയ്ക്കായി വികസിപ്പിച്ച ആന്റിവൈറല്‍ മരുന്നിന് കേന്ദ്രസര്‍ക്കാര്‍ ഉടന്‍ തന്നെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയേക്കും. അമേരിക്കന്‍ ഫാര്‍മ കമ്പനി മെര്‍ക്ക് നിര്‍മ്മിച്ച'മോള്‍നുപിരവിര്‍' എന്ന ആന്റിവൈറല്‍ ഗുളികയ്ക്ക് കഴിഞ്ഞ ദിവസം ബ്രിട്ടന്‍ അനുമതി നല്‍കിയിരുന്നു.

ഇതിന്റെ ചുവടുപിടിച്ച് മറ്റു രാജ്യങ്ങളും അനുമതി നല്‍കാന്‍ നീക്കം ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഇന്ത്യയില്‍ ആദ്യമായാണ് കോവിഡ് ചികിത്സയ്ക്കായി ഒരു ആന്റി വൈറല്‍ ഗുളിക ഉപയോഗിക്കാന്‍ അനുമതി നല്‍കാന്‍ പോകുന്നത്.

ദിവസങ്ങള്‍ക്കം മോള്‍നുപിരവിറിന് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയേക്കുമെന്ന് സിഎസ്‌ഐആര്‍ കോവിഡ് സ്ട്രാറ്റജി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. രാം വിശ്വകര്‍മ്മ എന്‍ഡിടിവിയോട് പറഞ്ഞു.

കോവിഡ് ഗുരുതരമായി ആശുപത്രിയില്‍ പ്രവേശിക്കാന്‍ സാധ്യതയുള്ള പ്രായപൂര്‍ത്തിയായവര്‍ക്ക് നല്‍കാന്‍ ഉദ്ദേശിച്ചുള്ളതാണ് മരുന്ന്. മറ്റൊരു അമേരിക്കന്‍ കമ്പനിയായ ഫൈസറിന്റെ പാക്‌സ്ലോവിഡിന് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കാന്‍ കുറച്ചുകൂടി സമയം വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/10037/the-central-government-is-considering-approving-the-molnupiravir-pill-against-kovid)