---
title: "വിദ്യാർത്ഥികളുടെ കൺസഷൻ ചാർജ് കൂട്ടണം: സ്വകാര്യ ബസ്സുകൾ കണ്ണൂർ കലക്ടറേറ്റ് മാർച്ച് നടത്തി"
english_title: "protest of bus owners"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/100345/protest-of-bus-owners"
published_at: "2023-02-28T17:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fdf0b38d30e_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# വിദ്യാർത്ഥികളുടെ കൺസഷൻ ചാർജ് കൂട്ടണം: സ്വകാര്യ ബസ്സുകൾ കണ്ണൂർ കലക്ടറേറ്റ് മാർച്ച് നടത്തി

> **Lead Summary:** **കണ്ണൂര്‍: **വിദ്യാര്‍ത്ഥികളുടെ കണ്‍സെന്‍ഷന്‍ ചാര്‍ജ്ജ് കൂട്ടണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യബസുടമകള്‍ കണ്ണൂര്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ചും പ്രതിഷേധ ധര്‍ണയും നടത്തി. ഒരു കാലത്ത് സ്വകാര്യ ബസ്സ് മുതലാളിമാര്‍ നാട്ടിലെ സാമൂഹ്യ കാര്യങ്ങളില്‍ സജീവമായി ഇടപെട്ടിരുന്നവരായിരുന്നു. എന്നാലിപ്പോള്‍ ജനങ്ങള്‍ക്ക് ഇവരോട് സഹതാപമാണ്. കാരണം ജീവിതത്തിന്റെ 2 അററങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടിക്കാന്‍ പെടാപ്പാട് പെടുകയാണ് ബസ്സുടമകളെന്ന് മേയര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍സ് ചാര്‍ജ് മിനിമം അഞ്ചു രൂപയാക്കുക, ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ സ്വകാര്യ ബസ്സുടമകള്‍ കലക്‌ട്രേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. കോര്‍പറേഷന്‍ മേയര്‍ അഡ്വ.ടി.ഒ.മോഹനന്‍ ഉല്‍ഘാടനം ചെയ്തു. ജില്ലാ ബസ്സ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.വേലായുധന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി രാജ് കുമാര്‍ കരുവാരത്ത്, ഭാരവാഹികളായപി.പി.മോഹനന്‍, ടി.എം.സുധാകരന്‍, കെ.ഗംഗാധരന്‍, ടി.കെ.രമേശ് കുമാര്‍, മൂസ്സ,കെ.പ്രേമനാഥന്‍, കെ.ഗോവിന്ദന്‍ ,രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ താവം ബാലകൃഷ്ണന്‍, വി.വി.ശശീന്ദ്രന്‍ ,എം.എ.കരീം, ജ്യോതിര്‍ മനോജ് തുടങ്ങിയവര്‍ സംസാരിച്ചു.

## Article Content

**കണ്ണൂര്‍: **വിദ്യാര്‍ത്ഥികളുടെ കണ്‍സെന്‍ഷന്‍ ചാര്‍ജ്ജ് കൂട്ടണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യബസുടമകള്‍ കണ്ണൂര്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ചും പ്രതിഷേധ ധര്‍ണയും നടത്തി. ഒരു കാലത്ത് സ്വകാര്യ ബസ്സ് മുതലാളിമാര്‍ നാട്ടിലെ സാമൂഹ്യ കാര്യങ്ങളില്‍ സജീവമായി ഇടപെട്ടിരുന്നവരായിരുന്നു. എന്നാലിപ്പോള്‍ ജനങ്ങള്‍ക്ക് ഇവരോട് സഹതാപമാണ്. കാരണം ജീവിതത്തിന്റെ 2 അററങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടിക്കാന്‍ പെടാപ്പാട് പെടുകയാണ് ബസ്സുടമകളെന്ന് മേയര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍സ് ചാര്‍ജ് മിനിമം അഞ്ചു രൂപയാക്കുക, ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ സ്വകാര്യ ബസ്സുടമകള്‍ കലക്‌ട്രേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. കോര്‍പറേഷന്‍ മേയര്‍ അഡ്വ.ടി.ഒ.മോഹനന്‍ ഉല്‍ഘാടനം ചെയ്തു. ജില്ലാ ബസ്സ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.വേലായുധന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി രാജ് കുമാര്‍ കരുവാരത്ത്, ഭാരവാഹികളായപി.പി.മോഹനന്‍, ടി.എം.സുധാകരന്‍, കെ.ഗംഗാധരന്‍, ടി.കെ.രമേശ് കുമാര്‍, മൂസ്സ,കെ.പ്രേമനാഥന്‍, കെ.ഗോവിന്ദന്‍ ,രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ താവം ബാലകൃഷ്ണന്‍, വി.വി.ശശീന്ദ്രന്‍ ,എം.എ.കരീം, ജ്യോതിര്‍ മനോജ് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/100345/protest-of-bus-owners)