---
title: "കെഎസ്ആർടിസി ബസിന്റെ പിൻചക്രം കയറി സ്കൂട്ടർ യാത്രക്കാരൻ മരിച്ചു"
english_title: "ksrtc bus accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/100311/ksrtc-bus-accident"
published_at: "2023-02-28T15:52:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fdd5fd1c6f3_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# കെഎസ്ആർടിസി ബസിന്റെ പിൻചക്രം കയറി സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

> **Lead Summary:** കാസർകോട് മത്സ്യ മാർക്കറ്റ് പരിസരത്ത് കെഎസ്ആർടിസി ബസിന്റെ പിൻചക്രം കയറി സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. മൊഗ്രാൽ പുത്തൂർ കടവത്ത് മൊഗറിലെ അബ്ദുൽ ഖാദർ ഫൗസിയ ദമ്പതികളുടെ മകൻ ഫാസിൽ തബ്സീർ യാണ് മരിച്ചത്. ഇന്ന് ഉച്ചയോടെ കാസർകോട് പഴയ ബസ്റ്റാൻഡിൽ വൺവേ ട്രാഫിക്കിൽ ബദ്രിയ ഹോട്ടലിൽ സമീപത്ത് വെച്ചായിരുന്നു അപകടം നടന്നത്. ഉടൻ കാസർഗോഡ് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . വിവരമറിഞ്ഞ് കാസർകോട് ടൗൺ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അപകടം വരുത്തിയ കെഎസ്ആർടിസി ബസ് പോലീസ് കസ്റ്റഡിയിലെടുത്തു

## Article Content

കാസർകോട് മത്സ്യ മാർക്കറ്റ് പരിസരത്ത് കെഎസ്ആർടിസി ബസിന്റെ പിൻചക്രം കയറി സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. മൊഗ്രാൽ പുത്തൂർ കടവത്ത് മൊഗറിലെ അബ്ദുൽ ഖാദർ ഫൗസിയ ദമ്പതികളുടെ മകൻ ഫാസിൽ തബ്സീർ യാണ് മരിച്ചത്. ഇന്ന് ഉച്ചയോടെ കാസർകോട് പഴയ ബസ്റ്റാൻഡിൽ വൺവേ ട്രാഫിക്കിൽ ബദ്രിയ ഹോട്ടലിൽ സമീപത്ത് വെച്ചായിരുന്നു അപകടം നടന്നത്. ഉടൻ കാസർഗോഡ് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . വിവരമറിഞ്ഞ് കാസർകോട് ടൗൺ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അപകടം വരുത്തിയ കെഎസ്ആർടിസി ബസ് പോലീസ് കസ്റ്റഡിയിലെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/100311/ksrtc-bus-accident)