---
title: "മലേഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് വഞ്ചന നടത്തിയ ആളെ എയർപോർട്ടിൽ വെച്ച് അറസ്റ്റ് ചെയ്തു"
english_title: "arrest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/100264/arrest"
published_at: "2023-02-28T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fdbfed3e942_news-card.jpg"
keywords: []
---

# മലേഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് വഞ്ചന നടത്തിയ ആളെ എയർപോർട്ടിൽ വെച്ച് അറസ്റ്റ് ചെയ്തു

> **Lead Summary:** **തളിപ്പറമ്പ് : **മലേഷ്യയിൽ 15,000 രൂപ പ്രതിമാസ ശമ്പളത്തിന് ജോലി വാഗ്ദാനം ചെയ്ത് കീഴൂർ സ്വദേശിയെ വഞ്ചിച്ച പള്ളിക്കുന്ന് സ്വദേശി അറസ്റ്റിൽ. പള്ളിക്കുന്ന് കുടിയാക്കണ്ടി വീട്ടിൽ സുജീത്ത് വാസുദേവൻ നെയാണ് ബംഗളൂരു ഇൻ്റർനാഷണൽ വിമാനത്താവളത്തിൽ വെച്ച് തളിപ്പറമ്പ് എസ്.ഐമാരായ മനോജ്, ദിലീപ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. 2005 ൽകീഴൂർ സ്വദേശി രാജൻ എന്നയാളെയാണ് ജോലി വാഗ്ദാനം ചെയ്ത് മലേഷ്യയിലേത്തിക്കുകയും, വാഗ്ദാനം ചെയ്ത് ജോലി നൽകാതെ വഞ്ചിക്കുകയും ചെയ്തത്. ഈ കേസിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന ഇയാളെ ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുന്ന സമയത്താണ് ബേഗ്ലൂർ ഇൻറർ നാഷണൽ എയർപോർട്ടിൽ തടഞ്ഞു വെച്ച് അറസ്റ്റ് ചെയ്ത് തളിപ്പറമ്പിൽ കൊണ്ടുവന്നത്.

## Article Content

**തളിപ്പറമ്പ് : **മലേഷ്യയിൽ 15,000 രൂപ പ്രതിമാസ ശമ്പളത്തിന് ജോലി വാഗ്ദാനം ചെയ്ത് കീഴൂർ സ്വദേശിയെ വഞ്ചിച്ച പള്ളിക്കുന്ന് സ്വദേശി അറസ്റ്റിൽ. പള്ളിക്കുന്ന് കുടിയാക്കണ്ടി വീട്ടിൽ സുജീത്ത് വാസുദേവൻ നെയാണ് ബംഗളൂരു ഇൻ്റർനാഷണൽ വിമാനത്താവളത്തിൽ വെച്ച് തളിപ്പറമ്പ് എസ്.ഐമാരായ മനോജ്, ദിലീപ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. 2005 ൽകീഴൂർ സ്വദേശി രാജൻ എന്നയാളെയാണ് ജോലി വാഗ്ദാനം ചെയ്ത് മലേഷ്യയിലേത്തിക്കുകയും, വാഗ്ദാനം ചെയ്ത് ജോലി നൽകാതെ വഞ്ചിക്കുകയും ചെയ്തത്. ഈ കേസിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന ഇയാളെ ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുന്ന സമയത്താണ് ബേഗ്ലൂർ ഇൻറർ നാഷണൽ എയർപോർട്ടിൽ തടഞ്ഞു വെച്ച് അറസ്റ്റ് ചെയ്ത് തളിപ്പറമ്പിൽ കൊണ്ടുവന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/100264/arrest)