---
title: "മാർച്ച്‌ 4 ശനിയാഴ്ച നടത്താൻ നിശ്ചയിച്ചിരിക്കുന്ന പരീക്ഷ മാറ്റിവെക്കുക. കെ പി എസ് ടി എ"
english_title: "kpsta"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/100259/kpsta"
published_at: "2023-02-28T13:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fdaf54b3add_news-card.jpg"
keywords: []
---

# മാർച്ച്‌ 4 ശനിയാഴ്ച നടത്താൻ നിശ്ചയിച്ചിരിക്കുന്ന പരീക്ഷ മാറ്റിവെക്കുക. കെ പി എസ് ടി എ

> **Lead Summary:** **തളിപ്പറമ്പ:** മാർച്ച്‌ നാലിന് ശനിയാഴ്ച നടത്താൻ നിശ്ചയിച്ചിരിക്കുന്ന എസ്.എസ്.എൽ.സി മോഡൽ പരീക്ഷ മാറ്റിവെക്കണമെന്ന് കെ പി എസ് ടി എ തളിപ്പറമ്പനോർത്ത് ഉപജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.തുടർച്ചയായ ആറാം പ്രവർത്തി ദിവസത്തിൽ പരീക്ഷകൾ നടത്തുന്ന തീരുമാനത്തിൽ കെ പി എസ് ടി എ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പരീക്ഷകളെ സംബന്ധിച്ചും അതിന്റെ നടത്തിപ്പിനെക്കുറിച്ചും വ്യക്തമായ ആലോചനകളില്ലാതെ അശാസ്ത്രീയമായി നടത്തുന്ന രീതി പൊതു വിദ്യാഭ്യാസരംഗത്ത് വലിയ പ്രയാസങ്ങൾ ഉണ്ടാക്കുന്നതായി സംഘടന കുറ്റപ്പെടുത്തി.. സബ് ജില്ലാ പ്രസിഡണ്ട് കെ.എസ്.വിനീത് അധ്യക്ഷത വഹിച്ചു. പി.കെ. ഇന്ദിര, പി.വി.സജീവൻ, വി.ബി. കുബേരൻ നമ്പൂതിരി, കെ.വി. മെസ്മർ ,ടി.അംബരീഷ്,സിബി ഫ്രാൻസിസ് , ഉഷ എ കെ , ഗീത ഇ വി , സായിദ പി പി, നളിനി എം, ഫാറൂഖ് കെ സംസാരിച്ചു. കെ.പി.വിജേഷ് സ്വാഗതവും ടി.ടി.രൂപേഷ് നന്ദിയും പറഞ്ഞു

## Article Content

**തളിപ്പറമ്പ:** മാർച്ച്‌ നാലിന് ശനിയാഴ്ച നടത്താൻ നിശ്ചയിച്ചിരിക്കുന്ന എസ്.എസ്.എൽ.സി മോഡൽ പരീക്ഷ മാറ്റിവെക്കണമെന്ന് കെ പി എസ് ടി എ തളിപ്പറമ്പനോർത്ത് ഉപജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.തുടർച്ചയായ ആറാം പ്രവർത്തി ദിവസത്തിൽ പരീക്ഷകൾ നടത്തുന്ന തീരുമാനത്തിൽ കെ പി എസ് ടി എ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പരീക്ഷകളെ സംബന്ധിച്ചും അതിന്റെ നടത്തിപ്പിനെക്കുറിച്ചും വ്യക്തമായ ആലോചനകളില്ലാതെ അശാസ്ത്രീയമായി നടത്തുന്ന രീതി പൊതു വിദ്യാഭ്യാസരംഗത്ത് വലിയ പ്രയാസങ്ങൾ ഉണ്ടാക്കുന്നതായി സംഘടന കുറ്റപ്പെടുത്തി.. സബ് ജില്ലാ പ്രസിഡണ്ട് കെ.എസ്.വിനീത് അധ്യക്ഷത വഹിച്ചു. പി.കെ. ഇന്ദിര, പി.വി.സജീവൻ, വി.ബി. കുബേരൻ നമ്പൂതിരി, കെ.വി. മെസ്മർ ,ടി.അംബരീഷ്,സിബി ഫ്രാൻസിസ് , ഉഷ എ കെ , ഗീത ഇ വി , സായിദ പി പി, നളിനി എം, ഫാറൂഖ് കെ സംസാരിച്ചു. കെ.പി.വിജേഷ് സ്വാഗതവും ടി.ടി.രൂപേഷ് നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/100259/kpsta)