---
title: "പയ്യന്നൂർ അന്യസംസ്ഥാന തൊഴിലാളികളുടെ ക്വാർട്ടേഴ്സിൽ കവർച്ച നടത്തിയ മോഷ്ട്ടാവ് പിടിയിൽ"
english_title: "Payyannur burglar arrested for robbing foreign workers' quarters"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/10017/payyannur-burglar-arrested-for-robbing-foreign-workers-quarters"
published_at: "2021-11-11T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618cb22bcc129_news card web.jpg"
keywords: []
---

# പയ്യന്നൂർ അന്യസംസ്ഥാന തൊഴിലാളികളുടെ ക്വാർട്ടേഴ്സിൽ കവർച്ച നടത്തിയ മോഷ്ട്ടാവ് പിടിയിൽ

> **Lead Summary:**  ** പയ്യന്നൂർ: **പയ്യന്നൂർ കേളോത്ത് ത്രിവേണി ക്വാർട്ടേർസിൽ അതിക്രമിച്ച് കയറി കൽക്കത്ത സ്വദേശി എ. ഹൂസൈൻ എന്നാളുടെ ബേഗിൽ നിന്നും പേഴ്സും 15,000 രൂപയും കവർന്ന മോഷ്ട്ടാവിനെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടികൂടി.

## Article Content

 ** പയ്യന്നൂർ: **പയ്യന്നൂർ കേളോത്ത് ത്രിവേണി ക്വാർട്ടേർസിൽ അതിക്രമിച്ച് കയറി കൽക്കത്ത സ്വദേശി എ. ഹൂസൈൻ എന്നാളുടെ ബേഗിൽ നിന്നും പേഴ്സും 15,000 രൂപയും കവർന്ന മോഷ്ട്ടാവിനെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടികൂടി.

കാഞ്ഞങ്ങാട് ബെല്ലാ കടപ്പുറം സ്വദേശി എ.എച്ച്. ആസിഫിനെ (20) യാണ് പയ്യന്നൂർ പോലിസ് പിടികൂടിയത്. ബുധനാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് മോഷണം നടന്നത്.

മോഷ്ടിച്ച പേഴ്സും, പണവുമായി ആസിഫ് ക്വാർട്ടേഴ്സിൽ നിന്നും പുറത്തിറങ്ങുന്നതിനിടെ ഹൂസൈൻ്റെ മുന്നിൽ അകപ്പെട്ടെങ്കിലും ഹൂസൈനെ തട്ടി മാറ്റി ആസിഫ് ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു.

ഹൂസൈൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ പയ്യന്നൂർ ഇൻസ്പെക്ടർ മഹേഷിന്റെ നിർദ്ദേശകാരം പയ്യന്നുർ പ്രിൻസിപ്പൽ എസ്.ഐ: പി.വിജേഷ്, അഡീഷണൽ എസ്.ഐ കെ.ദിലീപ്, എ.എസ്.ഐ മാരായ ബി. ശ്രീകുമർ പി.വി.പവിത്രൻ എന്നിവർ ചേർന്ന് മണിക്കൂറുകൾക്കകം കാഞ്ഞങ്ങാട് കടപ്പുറത്ത് നിന്ന് ആസിഫിനെ പിടികൂടുകയായിരുന്നു.

നേരത്തെ നിരവധി കേസുകളിൽ പ്രതിയായിട്ടുള്ളതിനാലും, വാഹനം തിരിച്ചറിഞ്ഞതും ആസിഫിനെ പിടികൂടാൻ പോലീസിന് സഹായമായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/10017/payyannur-burglar-arrested-for-robbing-foreign-workers-quarters)