---
title: "തളിപ്പറമ്പിൽ ഇറച്ചിക്കടയുടെ മറവിൽ വൻ മയക്കുമരുന്ന് വേട്ട: എം ഡി എം എയുമായി യുവാവ് പിടിയിൽ"
english_title: "mdma "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/100102/mdma"
published_at: "2023-02-27T20:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fcca7d53abc_news-card.jpg"
keywords: []
---

# തളിപ്പറമ്പിൽ ഇറച്ചിക്കടയുടെ മറവിൽ വൻ മയക്കുമരുന്ന് വേട്ട: എം ഡി എം എയുമായി യുവാവ് പിടിയിൽ

> **Lead Summary:** തളിപ്പറമ്പിൽ ഇറച്ചിക്കടയുടെ മറവിൽ വൻ മയക്കുമരുന്ന് വേട്ട: എം ഡി എം എയുമായി യുവാവ് പിടിയിൽ തളിപ്പറമ്പ് സ്വദേശി പി കെ ഷെഫീക്കിനെയാണ് തളിപ്പറമ്പ് എക്സസൈസ് അറസ്റ്റ് ചെയ്തത്. സർ സയ്യിദ് കോളേജിന് സമീപത്തെ ഇറച്ചിക്കടയുടെ മറവിൽ ആയിരുന്നു മയക്കുമരുന്ന് വിൽപ്പന.തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ കെ ഷിജിൽ കുമാറിന്റെ നേതൃത്വത്തിൽ തളിപ്പറമ്പ് കോളേജിന്റെ പരിസരത്ത് നടത്തിയ മിന്നൽ റെയ്ഡിലാണ് ലക്ഷങ്ങൾ വിലയുള്ള 57.700 ഗ്രാം MDMA യുമായി ഫ്രഷ് ബീഫ് സ്റ്റാൾ ഉടമ തളിപ്പറമ്പ് സ്വദേശി ഷഫീഖ്നെ പിടിയിലായത്ഇ യാൾ തളിപ്പറമ്പ് ഭാഗത്ത് മയക്കു മരുന്ന് വിൽക്കുന്ന മൊത്തവ്യാപാരിയാണ്. ഇയാൾ ദിവസങ്ങൾ ആയി നിരീക്ഷണത്തിലാണ്. ഇയാൾക്ക് മരുന്ന് എത്തിച്ചു ക്കെടുക്കുന്ന ആളെ കുറിച്ച് കൂടുതൽ അന്വേഷിച്ചു വരുന്നു.

## Article Content

തളിപ്പറമ്പിൽ ഇറച്ചിക്കടയുടെ മറവിൽ വൻ മയക്കുമരുന്ന് വേട്ട: എം ഡി എം എയുമായി യുവാവ് പിടിയിൽ തളിപ്പറമ്പ് സ്വദേശി പി കെ ഷെഫീക്കിനെയാണ് തളിപ്പറമ്പ് എക്സസൈസ് അറസ്റ്റ് ചെയ്തത്. സർ സയ്യിദ് കോളേജിന് സമീപത്തെ ഇറച്ചിക്കടയുടെ മറവിൽ ആയിരുന്നു മയക്കുമരുന്ന് വിൽപ്പന.തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ കെ ഷിജിൽ കുമാറിന്റെ നേതൃത്വത്തിൽ തളിപ്പറമ്പ് കോളേജിന്റെ പരിസരത്ത് നടത്തിയ മിന്നൽ റെയ്ഡിലാണ് ലക്ഷങ്ങൾ വിലയുള്ള 57.700 ഗ്രാം MDMA യുമായി ഫ്രഷ് ബീഫ് സ്റ്റാൾ ഉടമ തളിപ്പറമ്പ് സ്വദേശി ഷഫീഖ്നെ പിടിയിലായത്ഇ യാൾ തളിപ്പറമ്പ് ഭാഗത്ത് മയക്കു മരുന്ന് വിൽക്കുന്ന മൊത്തവ്യാപാരിയാണ്. ഇയാൾ ദിവസങ്ങൾ ആയി നിരീക്ഷണത്തിലാണ്. ഇയാൾക്ക് മരുന്ന് എത്തിച്ചു ക്കെടുക്കുന്ന ആളെ കുറിച്ച് കൂടുതൽ അന്വേഷിച്ചു വരുന്നു.

പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ അഷ്റഫ് മലപ്പട്ടം, സിവിൽ എക്സൈസ് ഓഫീസർ വിനേഷ് ടി വി മുഹമ്മദ് ഹാരിസ് കെ വനിതാ സിവിൽ എക്സൈസ് രമ്യ പി എന്നിവർ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/100102/mdma)