---
title: "ഇന്ധന നികുതി കുറയ്ക്കാത്തതില്‍  പ്രതിപക്ഷ പ്രതിഷേധം,വി.ഡി സതീശനും എംഎൽഎമാരും നിയമസഭയിലെത്തിയത് സൈക്കിൾ ചവിട്ടി"
english_title: "Opposition protests against non-reduction of fuel tax"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/10009/opposition-protests-against-non-reduction-of-fuel-tax"
published_at: "2021-11-11T10:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618ca9967ce8e_news-.jpg"
keywords: []
---

# ഇന്ധന നികുതി കുറയ്ക്കാത്തതില്‍  പ്രതിപക്ഷ പ്രതിഷേധം,വി.ഡി സതീശനും എംഎൽഎമാരും നിയമസഭയിലെത്തിയത് സൈക്കിൾ ചവിട്ടി

> **Lead Summary:** **തിരുവനന്തപുരം: **ഇന്ധന നികുതി കുറയ്ക്കാത്ത സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ എംഎല്‍എമാരുടെ പ്രതിഷേധം.

## Article Content

**തിരുവനന്തപുരം: **ഇന്ധന നികുതി കുറയ്ക്കാത്ത സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ എംഎല്‍എമാരുടെ പ്രതിഷേധം.

പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ യുഡിഎഫ് എംഎല്‍എമാര്‍ സൈക്കിള്‍ ചവിട്ടിയാണ് നിയമസഭയിലെത്തിയത്. പി സി വിഷ്ണുനാഥ്, അന്‍വര്‍ സാദത്ത്, അനൂപ് ജേക്കബ്, ഐ സി ബാലകൃഷ്ണന്‍ തുടങ്ങിയ എംഎല്‍എമാര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.

ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് കഴിഞ്ഞദിവസം എം വിന്‍സെന്റ് എംഎല്‍എ സൈക്കിള്‍ ചവിട്ടി നിയമസഭയിലെത്തിയിരുന്നു. നിയമസഭ സമ്മേളനം ഇന്ന് സമാപിക്കുകയാണ്. ഇന്ധന വില പ്രശ്‌നം ഇന്നും നിയമസഭയില്‍ ഉന്നയിക്കുമെന്ന് പ്രതിപക്ഷം അറിയിച്ചു.

.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/10009/opposition-protests-against-non-reduction-of-fuel-tax)