---
title: "യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച ടാപ്പിങ് തൊഴിലാളി അറസ്റ്റിൽ"
english_title: "p ratheesh arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/100080/p-ratheesh-arrested"
published_at: "2023-02-27T19:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fcb8a085783_news-card.jpg"
keywords: []
---

# യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച ടാപ്പിങ് തൊഴിലാളി അറസ്റ്റിൽ

> **Lead Summary:** **പയ്യന്നൂർ: **യുവാവിനെ കത്തികൊണ്ട് വെട്ടി പരിക്കേൽപിച്ച കേസിൽ പ്രതി അറസ്റ്റിൽ. കരിവെള്ളൂർപെരളം പുത്തൂർ വട്ടപ്പൊയിൽ ഭാസ്കര സ്മാരക ഗ്രന്ഥാലയത്തിന് സമീപത്തെ പി.രതീഷിനെ യാണ് എസ് ഐ.കെ.എസ്.മുഹമ്മദ് സലീമിൻ്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിനേഷ്, ലത എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്.ഇക്കഴിഞ്ഞ 19 ന് വൈകുന്നേരം 6.30 മണിയോടെയാണ് സംഭവം. വീട്ടിൽ കെട്ടിയിട്ടിരുന്നവളർത്തുനായയെ മർദ്ദിക്കുന്നത് ചോദ്യം ചെയ്ത വിരോധത്തിൽ ചീത്ത വിളിച്ച് പെരളം പുത്തൂർ വട്ടപ്പൊയിലിലെ ഭാസ്കരൻ്റെ മകനും കേരള ബാങ്ക് വാച്ച്മാനുമായ കടിയാൻ സുനിലിനെ പ്രതി ആക്രമിക്കുകയായിരുന്നു. ടാപ്പിംഗ് തൊഴിലാളിയായ പ്രതി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കൈയിൽ കരുതിയ കത്തിവീശിയപ്പോൾ പരാതിക്കാരൻ്റെ കൈവിരലുകൾക്കും ഇടത് ചെവിക്ക് മാരകമായി മുറിവേൽക്കുകയും ചെയ്തിരുന്നു. ആശുപത്രിയിൽ ചികിത്സ തേടിയ പരാതിക്കാരൻ്റെ മൊഴി പ്രകാരം കേസെടുത്ത പോലീസ് പ്രതിയെ ഇന്ന് രാവിലെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായപ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

## Article Content

**പയ്യന്നൂർ: **യുവാവിനെ കത്തികൊണ്ട് വെട്ടി പരിക്കേൽപിച്ച കേസിൽ പ്രതി അറസ്റ്റിൽ. കരിവെള്ളൂർപെരളം പുത്തൂർ വട്ടപ്പൊയിൽ ഭാസ്കര സ്മാരക ഗ്രന്ഥാലയത്തിന് സമീപത്തെ പി.രതീഷിനെ യാണ് എസ് ഐ.കെ.എസ്.മുഹമ്മദ് സലീമിൻ്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിനേഷ്, ലത എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്.ഇക്കഴിഞ്ഞ 19 ന് വൈകുന്നേരം 6.30 മണിയോടെയാണ് സംഭവം. വീട്ടിൽ കെട്ടിയിട്ടിരുന്നവളർത്തുനായയെ മർദ്ദിക്കുന്നത് ചോദ്യം ചെയ്ത വിരോധത്തിൽ ചീത്ത വിളിച്ച് പെരളം പുത്തൂർ വട്ടപ്പൊയിലിലെ ഭാസ്കരൻ്റെ മകനും കേരള ബാങ്ക് വാച്ച്മാനുമായ കടിയാൻ സുനിലിനെ പ്രതി ആക്രമിക്കുകയായിരുന്നു. ടാപ്പിംഗ് തൊഴിലാളിയായ പ്രതി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കൈയിൽ കരുതിയ കത്തിവീശിയപ്പോൾ പരാതിക്കാരൻ്റെ കൈവിരലുകൾക്കും ഇടത് ചെവിക്ക് മാരകമായി മുറിവേൽക്കുകയും ചെയ്തിരുന്നു. ആശുപത്രിയിൽ ചികിത്സ തേടിയ പരാതിക്കാരൻ്റെ മൊഴി പ്രകാരം കേസെടുത്ത പോലീസ് പ്രതിയെ ഇന്ന് രാവിലെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായപ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/100080/p-ratheesh-arrested)