---
title: "സ്വർണവിലയിൽ വീണ്ടും വർധന, ഒരാഴ്ചയ്ക്കിടെ വർധിച്ചത് ആയിരത്തിലധികം രൂപ"
english_title: "Gold prices rise again, rising by more than Rs 1,000 in a week"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/10006/gold-prices-rise-again-rising-by-more-than-rs-1000-in-a-week"
published_at: "2021-11-11T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618ca64b44b1d_news-card-gold-rate-increas.jpg"
keywords: []
---

# സ്വർണവിലയിൽ വീണ്ടും വർധന, ഒരാഴ്ചയ്ക്കിടെ വർധിച്ചത് ആയിരത്തിലധികം രൂപ

> **Lead Summary:** **കൊച്ചി: **സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. 560 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,720 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് സ്വര്‍ണവില.

## Article Content

**കൊച്ചി: **സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. 560 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,720 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് സ്വര്‍ണവില.

ഗ്രാമിന് 70 രൂപയാണ് ഉയര്‍ന്നത്. 4590 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

തുടര്‍ച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില കഴിഞ്ഞ ദിവസം 80 രൂപ കുറഞ്ഞിരുന്നു.തുടര്‍ന്ന് രണ്ടുദിവസം വില ഉയരുന്നതാണ് ദൃശ്യമായത്.

ഈ മാസത്തിന്റെ തുടക്കത്തില്‍ 35,640 രൂപയായിരുന്നു സ്വര്‍ണവില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലവാരത്തിലായിരുന്നു സ്വര്‍ണവില. തുടര്‍ന്ന് വില ഉയരുന്നതാണ് ദൃശ്യമായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/10006/gold-prices-rise-again-rising-by-more-than-rs-1000-in-a-week)