---
title: "കണ്ണപുരത്ത് ട്രെയിനിൽ നിന്നും വീണു മരിച്ചയാളെ തിരിച്ചറിഞ്ഞു."
english_title: "The deceased was identified as Kannapuram who fell from the train."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/10002/the-deceased-was-identified-as-kannapuram-who-fell-from-the-train"
published_at: "2021-11-11T10:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618cafdfa5104_news card web.jpg"
keywords: []
---

# കണ്ണപുരത്ത് ട്രെയിനിൽ നിന്നും വീണു മരിച്ചയാളെ തിരിച്ചറിഞ്ഞു.

> **Lead Summary:** കണ്ണപുരത്തു ട്രെയിനിൽ നിന്നും വീണു മരിച്ചയാളെ തിരിച്ചറിഞ്ഞു. നീലേശ്വരം പുതുക്കൈ സദാശിവപുരം ക്ഷേത്രത്തിന് സമീപത്തെ കടാങ്കോട്ട് വീട്ടിൽ ബാലഗോപാലൻ ആണ് ബുധനാഴ്ച രാത്രി എട്ടരയോടെ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ വെച്ച് മരണപ്പെട്ടത്.

## Article Content

കണ്ണപുരത്തു ട്രെയിനിൽ നിന്നും വീണു മരിച്ചയാളെ തിരിച്ചറിഞ്ഞു. നീലേശ്വരം പുതുക്കൈ സദാശിവപുരം ക്ഷേത്രത്തിന് സമീപത്തെ കടാങ്കോട്ട് വീട്ടിൽ ബാലഗോപാലൻ ആണ് ബുധനാഴ്ച രാത്രി എട്ടരയോടെ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ വെച്ച് മരണപ്പെട്ടത്.

ബുധനായാഴ്ച വൈകുന്നേരം ഇരിണാവ് ഗേറ്റിന് സമീപത്തു വെച്ചു ട്രെയിനിൽ നിന്നും തെറിച്ചു വീഴുകയായിരുന്നു. ഉടനെ നാട്ടുകാരും പോലീസും ചേർന്ന് പരിയാരം ഗവണ്മെന്റ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

അച്ഛൻ മാധവൻ, അമ്മ തമ്പായി, ഭാര്യ സ്മിത, മക്കൾ: അക്ഷയ് (പ്ലസ് ടു വിദ്യാർത്ഥി ), അമൃത (9ആം ക്ലാസ് വിദ്യാർത്ഥി )

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/10002/the-deceased-was-identified-as-kannapuram-who-fell-from-the-train)