national

രാജ്യത്ത് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ട് ഒരു വര്‍ഷത്തോട് അടുക്കുന്നു

ദില്ലി : രാജ്യത്ത് കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത് ഒരു വര്‍ഷത്തിനോട് അടുക്കുമ്പോഴാണ് മഹാമാരിക്കെതിരെയുള്ള വാക്‌സിനേഷന്‍ ആരംഭിക്കുന്നത്. പ്രതിദിന കേസുകളും മരണവും അതിവേഗം വര്‍ധിച്ചപ്പോള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത പ്രതിരോധ പ്രവര്‍ത്തനത്തിലൂടെയായിരുന്നു രാജ്യം കടന്നുപോയത്. 2020 ജനുവരി 30 ന് തൃശൂരിലായിരുന്നു രാജ്യത്തെ ആദ്യ കൊവിഡ് കേസ് സ്ഥിരീകരിച്ചത്. 45 ദിവസം കടന്ന് മാര്‍ച്ച് 15 ന് രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 100 കടന്നു. പിന്നീട് അതിവേഗത്തിലായിരുന്നു രോഗികളുടെ എണ്ണം ആയിരവും, പതിനായിരവും, ഒരു ലക്ഷവ...

Read More »

നീറ്റ് പരീക്ഷ തീയതി പ്രഖ്യാപിച്ചു.

ഈ വർഷത്തെ നീറ്റ് പരീക്ഷ തീയതി പ്രഖ്യാപിച്ചു. രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽവച്ച് ഏപ്രിൽ 18-നാകും പരീക്ഷ നടത്തുക. അതേസമയം, സാഹചര്യത്തിനനുസരിച്ച് പരീക്ഷാതീയതിൽ മാറ്റമുണ്ടായേക്കാമെന്ന് നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻ (എൻ.ബി.ഇ) അറിയിച്ചു. മൂന്നു മണിക്കൂർ 30 മിനിറ്റാകും പരീക്ഷ. 300 ചോദ്യങ്ങളാണുണ്ടാവുക. പി.ജി പ്രവേശന പരീക്ഷയെഴുതാനുദ്ദേശിക്കുന്ന വിദ്യാർത്ഥികൾ ജൂൺ 30-ന് മുൻപായി എംബിബിഎസ് ബിരുദവും ഇന്റേൺഷിപ്പും പൂർത്തിയാക്കിയിരിക്കണം. അപേക്ഷാ ഫോം ഔദ്യോഗിക വെബ് സൈറ്റുകളിൽ ഉടൻ പ്രസിദ്ധീകരിക്കും.

Read More »

അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് അഞ്ച് ലക്ഷം രൂപ സംഭാവന നൽകി രാഷ്ട്രപതി

ന്യൂഡല്‍ഹി : അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് അഞ്ച് ലക്ഷം രൂപ സംഭാവന നൽകി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ക്ഷേത്രനിർമാണത്തിനായി രാജ്യ വ്യാപകമായി നടക്കുന്ന ധനസമാഹരണത്തിന്റെ ഭാ​ഗമായാണ് രാഷ്ട്രപതി തുക നൽകിയത്. തന്റെ സ്വകാര്യ സമ്പാദ്യത്തിൽ നിന്നാണ് രാഷ്ട്രപതി തുക നൽകിയത്. ക്ഷേത്ര നിർമാണത്തിന് നേതൃത്വം നൽകുന്ന രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹി ​ഗോവിന്ദ ദേവ് ​ഗിരിജി മഹാരാജിന്റെ നേതൃത്വത്തിലുള്ള സംഘം തുക കൈപ്പറ്റി. ക്ഷേത്ര നിര്‍മാണത്തിന് എത്ര തുക ആവശ്യമായി വന്നാലും അത് ജനങ്ങളുടെ സഹകരണത്തില...

Read More »

കൊവാക്സിൻ്റെ മൂന്നാം ഘട്ട പരീക്ഷണം ഫെബ്രുവരിയിൽ പൂർത്തിയാകുമെന്ന് ഭാരത് ബയോടെക്ക്

ന്യൂഡല്‍ഹി : ഇന്ത്യൻ നിർമ്മിത കൊവിഡ് പ്രതിരോധ വാക്സിനായ കൊവാക്സിൻ്റെ മൂന്നാം ഘട്ട പരീക്ഷണം ഫെബ്രുവരിയിൽ പൂർത്തിയാകുമെന്ന് വാക്സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക്ക് അറിയിച്ചു. ഇതുവരെയുള്ള പരീക്ഷണത്തിൽ വാക്സിൻ സ്വീകരിച്ച ആർക്കും തന്നെ പാർശ്വഫലങ്ങളൊന്നുമുണ്ടായിട്ടില്ലെന്നും വാക്സിനേഷൻ സ്വീകരിച്ചാൽ യാതൊരു തരത്തിലുള്ള തിരിച്ചടിയുണ്ടാവില്ലെന്നും ഭാരത് ബയോടെക്ക് വ്യക്തമാക്കി. ഹൈദരാബാദ് ആസ്ഥനമായി പ്രവർത്തിക്കുന്ന ഭാരത് ബയോടെക്ക് ഐസിഎംആർ, പൂണെ എൻഐവി എന്നീ കേന്ദ്രസർക്കാർ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ക...

Read More »

കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനകളുമായുള്ള ഒന്‍പതാംവട്ട ചര്‍ച്ച ഇന്ന്

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനകളുമായുള്ള ഒന്‍പതാംവട്ട ചര്‍ച്ച ഇന്ന്. ഉച്ചയ്ക്ക് പന്ത്രണ്ടിന് ഡല്‍ഹിയിലെ വിഗ്യാന്‍ ഭവനിലാണ് ചര്‍ച്ച. അതേസമയം, സുപ്രിംകോടതി രൂപീകരിച്ച സമിതിയുടെ ആദ്യ സിറ്റിംഗ് ഈ മാസം പത്തൊന്‍പതിന് നടക്കും. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധവും രാജ്ഭവന്‍ മാര്‍ച്ചും സംഘടിപ്പിക്കും. ഈമാസം അവസാനം ഡല്‍ഹിയില്‍ നിരാഹാര സത്യഗ്രഹം ആരംഭിക്കുമെന്ന് കാണിച്ച് ഗാന്ധിയന്‍ അന്നാ ഹസാരെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. കേരളത്തില്‍ നിന്ന് പുറപ്പെട്ട...

Read More »

രാജ്യത്ത് ഇന്ധന വില വീണ്ടും കൂടി

ന്യൂഡല്‍ഹി : രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ധന വില വീണ്ടും കൂടി. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് കൂടിയിരിക്കുന്നത്. ഈ മാസം ഒരു രൂപയിലധികമാണ് ഇന്ധന വില വര്‍ധിച്ചത്. കഴിഞ്ഞ കൊല്ലം 13 തവണയാണ് ഇന്ധന വില വര്‍ധിച്ചത് എങ്കില്‍ ഈ വര്‍ഷം ആദ്യ മാസം തന്നെ മൂന്നുതവണ ഇന്ധനത്തിന് വിലകൂടി. കൊച്ചിയിലെ ഇന്നത്തെ പെട്രോള്‍ വില 84 രൂപ 86 പൈസയാണ്. ഡീസലിനാവട്ടെ ഇന്ന് 78 രൂപ 98 പൈസയും. കോഴിക്കോട് […]

Read More »

കൊവിഷീല്‍ഡും കൊവാക്സിനും സുരക്ഷിതം ; ആരോഗ്യമന്ത്രാലയം

ദില്ലി: കൊവിഷീല്‍ഡും കൊവാക്സിനും സുരക്ഷിതമെന്നും  കൃത്യമായ വിലയിരുത്തലിന് ശേഷമാണ് വാക്സീന് അനുമതി നല്‍കിയതെന്ന് ആരോഗ്യമന്ത്രാലയം . കൊവാക്സിൻ ഒരു ഡോസിന് 206 രൂപയായിരിക്കും. സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ആദ്യം വാങ്ങുക ഒരു കോടി ഡോസും ഭാരത് ബയോടെക്കില്‍ നിന്ന് വാങ്ങുന്നത് 55 ലക്ഷം ഡോസുമായിരിക്കും. പതിനാറര ലക്ഷം ഡോസ് കൊവാക്സിൻ ഭാരത് ബയോടെക്  സൗജന്യമായി നൽകും. വാക്സീനേഷനായി രണ്ട് ലക്ഷം പേര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. പരീക്ഷണഘട്ടത്തിലുള്ള നാല് വാക്സീനുകളിൽ പ്രതീക്ഷയുണ്ട്. വാക്സിനേഷൻ പ്രക്...

Read More »

അഞ്ചിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകളുമായി കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷൻ

ദില്ലി: കേരളമുൾപ്പടെ അഞ്ചിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പകൾ കേന്ദ്ര തെരഞ്ഞടുപ്പ്  കമ്മീഷൻ തുടങ്ങി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയുമായി കമ്മീഷൻ ചർച്ച നടത്തി. അർദ്ധസൈനിക വിഭാഗത്തെ വിന്യസിക്കുന്നതടക്കമുള്ള  വിഷയങ്ങൾ ചർച്ച ചെയ്തു. ഒരുക്കങ്ങള്‍ വിലയിരുത്താൻ 21ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ  തലസ്ഥാനത്തെത്തും.

Read More »

കാർഷിക നിയമങ്ങൾ പരിശോധിക്കാനുള്ള സമിതിക്ക് പിന്നിൽ കേന്ദ്രമെന്ന് ആരോപിച്ച് കർഷകർ

ദില്ലി : കാർഷിക നിയമങ്ങൾ പരിശോധിക്കാനുള്ള സമിതിക്ക് പിന്നിൽ കേന്ദ്രമെന്ന് ആരോപിച്ച് കർഷകർ. സമിതിക്ക് മുന്നിൽ ഹാജരാകില്ലെന്ന് കർഷക സംഘടനകൾ അറിയിച്ചു. സമിതി രൂപീകരിക്കണമെന്ന് തങ്ങൾ ആവശ്യപ്പെട്ടിട്ടില്ല. സമിതിയിലെ അംഗങ്ങൾ സർക്കാർ അനുകൂലികളാണ്. സമരം ശക്തമായി തുടരാനാണ് തീരുമാനമെന്നും കർഷക സംഘടനകൾ അറിയിച്ചു. കാർഷിക നിയമങ്ങൾ നടപ്പാക്കുന്നത് സ്റ്റേ ചെയ്തതിനൊപ്പം പ്രത്യേക സമിതി രൂപീകരിക്കാനും സുപ്രിംകോടതി തീരുമാനിച്ചിരുന്നു. നാലംഗ സമിതിയെയാണ് സുപ്രിംകോടതി നിയമിച്ചത്. ഭാരതീയ കിസാൻ യൂണിയൻ അധ്യക്ഷൻ ജിതേന...

Read More »

ബെംഗളൂരു മയക്കുമരുന്ന് കേസില്‍ വിവേക് ഒബ്റോയിയുടെ ഭാര്യാ സഹോദരൻ അറസ്റ്റിൽ

ബെംഗളൂരു : ബെംഗളൂരു മയക്കുമരുന്ന് കേസില്‍ വിവേക് ഒബ്റോയിയുടെ ഭാര്യാ സഹോദരൻ അറസ്റ്റിൽ. മയക്ക് മരുന്ന് കേസിലെ ആറാം പ്രതിയായ ആദിത്യയെ ചെന്നൈയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. സെപ്തംബർ മുതൽ ഒളിവിലായിരുന്നു ആദിത്യ ആൽവ. ചെന്നൈയിലെ ഒരു ആഡംബര ഹോട്ടലിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ആദിത്യയെ അറസ്റ്റ് ചെയ്തത്. കർണാടക മുൻ മന്ത്രി ജീവരാജ് ആൽവയുടെ മകനാണ് ആദിത്യ ആൽവ. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് സംവിധായകൻ ഇന്ദ്രജിത് ലങ്കേഷ് അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയ പേരുകളിൽ ആദിത്യ […]

Read More »

More News in national